ഹരിപ്പാട്: ആവശ്യപ്പെട്ട പാട്ട് പാടാത്തതിന് ഗാനമേളക്കാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. താമല്ലായ്ക്കല്‍ ജംഗ്ഷനിലുള്ള ഗുരുമന്ദിരത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം ‘സ്വരധാരാ’ ഗാനമേള ട്രൂപ്പിനാണ് മര്‍ദ്ദനമേറ്റത്.

Ads By Google

ഗാനമേള നടക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ഗായക സംഘം ഇത് നിഷേധിക്കുകയായിരുന്നു. ഗാനമേള നടന്നുകൊണ്ടിരിക്കേ വോള്‍ട്ടേജ് കുറഞ്ഞതിനാല്‍ പത്ത് മിനിറ്റോളം ഗാനമേള നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ഈ സമയത്താണ് തങ്ങള്‍ ആവശ്യപ്പെട്ട പാട്ട് പാടാന്‍ തയ്യാറായില്ലെന്നാരോപിച്ച് നാട്ടുകാര്‍ ഗായകസംഘത്തെ ആക്രമിച്ചത്.

അക്രമത്തില്‍ ഒരു പാട്ടുകാരിയുടെ കൈ ഒടിഞ്ഞു. പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമികള്‍ മിക്‌സര്‍ മെഷീനും ബോക്‌സും ഉള്‍പ്പെടെ അഞ്ചരലക്ഷം രൂപയുടെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തിട്ടുണ്ട്.