Categories

ഇന്ത്യക്ക് പതിനാലാം സ്വര്‍ണം

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം. വനിതകളുടെ ഗുസ്തിയിലൂടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 55 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗീതയാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്.

ഓംകാര്‍ സിംഗും ഗുര്‍പ്രീത് സിംഗും അടങ്ങിയ ടീം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഡബിള്‍ട്രാപ് ഇനത്തില്‍ ഇന്ത്യയുടെ രോജ്ഞന്‍ സോധി വെള്ളി നേടി.

25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ വിജയകുമാറും ഗുര്‍പ്രീത് സിംഗ് സഖ്യവും ഇന്ത്യയുടെ 12 ാം സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഷൂട്ടിംഗിള്‍ മാത്രമായി ഇന്ത്യ നേടിയ സ്വര്‍ണം എട്ടായി ഉയര്‍ന്നു. അമ്പെയ്ത്തില്‍ സ്വര്‍ണം പ്രതീക്ഷിച്ചെങ്കിലും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഇംഗ്ലണ്ടിനാണ് ഈയിനത്തില്‍ സ്വര്‍ണം. അതിനിടെ വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ വെങ്കലം നേടിയിട്ടുണ്ട്. ഫ്രീസ്‌റ്റൈല്‍ ഗുസതിയില്‍ ഇന്ത്യയുടെ നിര്‍മ്മല ദേവിയും ഗീതയും മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.

ഗഗന്‍ നരംഗായിരുന്നു കഴിഞ്ഞദിവസം വേട്ടയ്ക്ക് തുടക്കമിട്ടത്. 10 മീറ്റര്‍ വ്യക്തിഗത വിഭാഗത്തില്‍ റെക്കോര്‍ഡോടെ ഇന്ത്യയുടെ ഗഗന്‍ നരംഗ് സ്വര്‍ണം നേടിയിരുന്നു. ഒളിമ്പിക്‌സ് ചാമ്പ്യനായ അഭിനവ് ബിന്ദ്രയ്ക്കാണ് ഈയിനത്തില്‍ വെള്ളി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഓംകാര്‍ സിംഗാണ് ഷൂട്ടിംഗിലെ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണം നേടിയത്.

നേരത്തേ ഭാരോദ്വഹനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 58 കിഗ്രാം വിഭാഗത്തില്‍ രേണുബാല ചാനു ഇന്ത്യയുടെ എട്ടാം സ്വര്‍ണം നേടി. നേരത്തേ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീസ സെയ്ദും സ്വര്‍ണം നേടിയിരുന്നു.

ഡബിള്‍ട്രാപ്പ് ഇനത്തില്‍ ഇന്ത്യയുടെ ആഷര്‍ നൊറിയരജ്ഞന്‍ സോധി സഖ്യം വെള്ളിനേടിയിരുന്നു.. ഈയിനത്തില്‍ ഇംഗ്ലണ്ടിനാണ് സ്വര്‍ണം. അതിനിടെ ഇന്ത്യന്‍ ടെന്നിസ് താരം സോംദേവ് ദേവ് വര്‍മന്‍ പുരുഷ സിംഗിള്‍സിന്റെ സെമിയിലെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.