ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ റെയ്ഡുകള്‍ ശക്തമാക്കി. ബി ജെ പി നേതാവും വ്യവസായിയുമായ സുധാംശു മിത്തലിന്റേയും അനന്തരവന്‍ വിനയ് മിത്തലിന്റേയും വീടുകളില്‍ സി ബി ഐയും നികുതി വകുപ്പും പരിശോധന നടത്തി.

ഗെയിംസിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയ ദീപാലി കണ്‍സോഷ്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഗെയിംസ് സംഘാടക സമിതി അംഗം ഹരിഷ് ശര്‍മയുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ട്. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട ആളുകളുടേയും വ്യക്തികളുടേയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് വ്യാപകമാക്കിയിട്ടുണ്ട്.