ലോകത്തെല്ലായിടത്തും നടക്കുന്ന പ്രധാന കായിക മാമാങ്കങ്ങള്‍ക്കൊക്കെ ഇത്തരത്തിലുള്ള ഭാഗ്യചിഹന്ങ്ങള്‍ കാണാം. പൊതുജനങ്ങളെ ഗെയിംസുമായി കോര്‍ത്തിണക്കാന്‍ സഹായിക്കുന്ന കണ്ണികള്‍. 1972 മുതല്‍ ഒളിമ്പിക്‌സിനും ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. യുവാക്കളെയും കുട്ടികളെയും മുതിര്‍വരെയും ഒരു പോലെ ഒളിമ്പിക്‌സിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുകയാണ് ഭാഗ്യചിഹ്നങ്ങളുടെ കര്‍ത്തവ്യം. ഒളിമ്പിക്‌സ് എന്ന മഹാമേള പൊതുവായി ഉദ്‌ഘോഷിക്കുന്ന ഒരു സന്ദേശമുണ്ട്. പരസ്പരമുള്ള മത്സരത്തിനിടയിലും സമാധാവവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന മഹത് സന്ദേശം. സാര്‍വ്വത്രികമായ ഈ സന്ദേശത്തിന്റെ പ്രധാന വാഹകരാണ് ഓരോ ഒളിമ്പിക്‌സിന്റെയും ഭാഗ്യ മുദ്രകള്‍.


SPCL INN

vibish

|റിയോ ടോക്ക്‌സ്‌: വിബീഷ് വിക്രം|


അപ്പുവിനെ ഓര്‍ക്കുന്നില്ലേ…?ഒരുകാല്‍ അല്‍പ്പമുയര്‍ത്തി, മറ്റേക്കാലില്‍ ശരീരം ബാലന്‍സ് ചെയ്ത്, നിവര്‍ന്ന് നിന്ന്, ഇരു കൈകളും വശങ്ങളിലേക്ക് വിടര്‍ത്തി, ഇച്ചിരി ചാഞ്ഞ്, നൃത്ത ചുവടുകള്‍ വയ്ക്കുകയാണെന്ന തോന്നലുളവാക്കി കുടവയറും കാട്ടി ചിരിച്ച് നില്‍ക്കുന്ന കുട്ടികൊമ്പന്‍. ഏഷ്യാഡ് അപ്പു എന്ന പേരില്‍ പ്രസിദ്ധനായ കറുമ്പന്‍ ആനക്കുട്ടി. ഇന്ത്യ രണ്ടാമത് ആതിഥേയത്വം വഹിച്ച 1982 ലെ ദല്‍ഹി ഏഷ്യാഡിലെ ഭാഗ്യചിഹ്നമായിരുന്നു അപ്പു എന്ന കുട്ടിയാന. അമ്മു ഒരു വേഴാമ്പലാണ്. പെണ്‍ വേഴാമ്പല്‍. കൊക്കു നീണ്ട ഉണ്ടകണ്ണുള്ള ഒരു സുന്ദരി വേഴാമ്പല്‍. കേരളം ആതിഥേയത്വം വഹിച്ച മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായിരുന്നു അമ്മു.

 

v11fnlലോകത്തെല്ലായിടത്തും നടക്കുന്ന പ്രധാന കായിക മാമാങ്കങ്ങള്‍ക്കൊക്കെ ഇത്തരത്തിലുള്ള ഭാഗ്യചിഹന്ങ്ങള്‍ കാണാം. പൊതുജനങ്ങളെ ഗെയിംസുമായി കോര്‍ത്തിണക്കാന്‍ സഹായിക്കുന്ന കണ്ണികള്‍. 1972 മുതല്‍ ഒളിമ്പിക്‌സിനും ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. യുവാക്കളെയും കുട്ടികളെയും മുതിര്‍വരെയും ഒരു പോലെ ഒളിമ്പിക്‌സിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുകയാണ് ഭാഗ്യചിഹ്നങ്ങളുടെ കര്‍ത്തവ്യം. ഒളിമ്പിക്‌സ് എന്ന മഹാമേള പൊതുവായി ഉദ്‌ഘോഷിക്കുന്ന ഒരു സന്ദേശമുണ്ട്. പരസ്പരമുള്ള മത്സരത്തിനിടയിലും സമാധാവവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന മഹത് സന്ദേശം. സാര്‍വ്വത്രികമായ ഈ സന്ദേശത്തിന്റെ പ്രധാന വാഹകരാണ് ഓരോ ഒളിമ്പിക്‌സിന്റെയും ഭാഗ്യ മുദ്രകള്‍.


ആതിഥേയത്വം വഹിക്കുന്ന പ്രദേശങ്ങളിലെ സംസ്‌ക്കാരവും പാരമ്പര്യവും പ്രതിഫലിക്കുന്ന സാങ്കല്‍പ്പിക കഥാപാത്രങ്ങളാണ് ഓരോ ഭാഗ്യചിഹ്നങ്ങളും. സാധാരണയായി ആ പ്രദേശങ്ങളിലെ ജീവജാലങ്ങളാണ് ഭാഗ്യചിഹ്നങ്ങളായി പരിഗണിക്കാറ്. എന്നാല്‍ മനുഷ്യരൂപങ്ങളും പാവകളും അനിമേറ്റഡ് കഥാപാത്രങ്ങളുമൊക്കെ ഭാഗ്യചിഹനങ്ങളായി വന്നിട്ടുണ്ട്.


v22finalആതിഥേയത്വം വഹിക്കുന്ന പ്രദേശങ്ങളിലെ സംസ്‌ക്കാരവും പാരമ്പര്യവും പ്രതിഫലിക്കുന്ന സാങ്കല്‍പ്പിക കഥാപാത്രങ്ങളാണ് ഓരോ ഭാഗ്യചിഹ്നങ്ങളും. സാധാരണയായി ആ പ്രദേശങ്ങളിലെ ജീവജാലങ്ങളാണ് ഭാഗ്യചിഹ്നങ്ങളായി പരിഗണിക്കാറ്. എന്നാല്‍ മനുഷ്യരൂപങ്ങളും പാവകളും അനിമേറ്റഡ് കഥാപാത്രങ്ങളുമൊക്കെ ഭാഗ്യചിഹനങ്ങളായി വന്നിട്ടുണ്ട്. 1972ല്‍ മ്യൂണിക്കില്‍ നടന്ന ഒളിമ്പിക്‌സിലാണ് ആദ്യമായി ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിച്ചത്. വാള്‍ഡി എന്ന ഡാഷ്ഹണ്ട് വിഭാഗത്തില്‍ പെട്ട ഓമനത്വം തുളുമ്പുന്ന നായ്കുട്ടിയായിരുന്നു ആദ്യ ഭാഗ്യചിഹ്നം. 2004ല്‍ ഗ്രീസിലെത്തിയപ്പോള്‍ അത്, അഥീന, പെവോസ് എന്നീ ഗ്രീക്ക് ദേവന്മാരുടെ പേരോട് കൂടിയ രണ്ട് പാവക്കുട്ടികളായി. 1996ലെ അറ്റലാന്റ് ഒളിമ്പിക്‌സില്‍ ഇസ്സി എന്ന ആനിമേഷന്‍ കഥാപാത്രമായി ഭാഗ്യചിഹ്നം. കമ്പ്യൂട്ടര്‍ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഭാഗ്യചിഹ്നം എന്ന പ്രത്യേകതയും ഇസ്സിക്കുണ്ടായിരു്ന്നു.

ഇത്തവണ റിയയോയിലെത്തുമ്പോള്‍ സ്വാഭാവികമായും ഭാഗ്യചിഹ്നവും പാടേ മാറുന്നു. കണ്ണുകളും വായയും ചെവിയും വട്ടമുഖവുമൊക്കെയുള്ള സുന്ദരന്‍. ഒരേ സമയം പൂച്ചക്കുട്ടിയോടും കുരങ്ങനോടും പക്ഷിയോടുമൊക്കെ സാദൃശ്യം പുലര്‍ത്തുന്ന മഞ്ഞനിറമാര്‍ന്ന ഒരദ്ഭുത ജിവി. രണ്ട് വീതം കാലുകളും കൈകളുമുണ്ട്. മരങ്ങളില്‍ തൂങ്ങികിടന്നാടാന്‍ സഹായിക്കുന്ന നീളമുള്ള ഒരു വാലുമുണ്ട്. കാലുകളും കൈകളുമെല്ലാം ആഗ്രഹത്തിനനുസരിച്ച് വലുതാക്കാന്‍ കഴിയും. വേഗത്തിലോടാനും ചാടാനും കഴിയും. കരുത്തനുമാണ്. മറ്റൊരു പ്രത്യേകത ആള് ഒന്നാന്തരം മിമിക്രിക്കാരനാണ്. ഏതൊരു മൃഗത്തിന്റെയും ശബ്ദം അനുകരിക്കാനാവും.

അടുത്ത പേജില്‍ തുടരുന്നു

v6final