എഡിറ്റര്‍
എഡിറ്റര്‍
മറ്റെല്ലാത്തിനേക്കാളുമുപരിയാണ് ഞങ്ങള്‍ക്ക് കളിയെന്ന് പേസ്
എഡിറ്റര്‍
Thursday 31st January 2013 8:06am

ന്യൂദല്‍ഹി: അസോസിയേഷനുമായി കളിയിലെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ചചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ലെന്ന്് ലിയാണ്ടര്‍ പേസ്. പതിനൊന്ന് പ്രമുഖ കളിക്കാര്‍ക്ക് സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.

Ads By Google

വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഏഷ്യ ഓഷ്യാനസ് ഗ്രൂപ്പുമായുള്ള മത്സരത്തില്‍ പങ്കെടുക്കണമെന്ന് അയാട്ട താരങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്.

ആശയവിനിമയം എപ്പോഴും തുറന്നരീതിയിലായിരിക്കണം. കളി ഞങ്ങളെല്ലാവരേക്കാളും വലുതാണ്. അസോസിയേഷന്‍ അല്ലെങ്കില്‍ കളിക്കാര്‍ അല്ലെങ്കില്‍ മാധ്യമങ്ങള്‍ ഇതിന്റെ ഉള്‍ക്കാമ്പ് നഷ്ടപ്പെടുത്തരുതെന്നും പേസ് പറഞ്ഞു.

എന്തുകൊണ്ടാണ് സെപ്റ്റംബറില്‍ ന്യൂസിലാന്റ് ടൈയില്‍ നിന്നും താന്‍ എന്തുകൊണ്ടാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും എന്തുകൊണ്ടാണ് ചണ്ഡിഗഡിലെ യുവനിരയ്ക്ക് മാര്‍ഗദര്‍ശിയാകാഞ്ഞത് , എന്ന ചോദ്യത്തിനും അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു

ആ സമയത്ത് ഞാന്‍ കരാറിനാണ് പ്രാധാന്യം നല്‍കിയത്. എന്തെന്നാല്‍ ഞാനതില്‍ 24 വര്‍ഷത്തേക്ക്് ഒപ്പുവെച്ചിരുന്നു.  ഞാന്‍ മുന്നെണ്ണം ഒഴിവാക്കിയിരുന്നു. ഇത് ദീര്‍ഘകാലമായുള്ള മത്സരമാണ്. നിങ്ങള്‍ക്കൊരു കരാറുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിനോട് ഉത്തരവാദിത്വവും ഉണ്ട്.

മറ്റ് രണ്ട് മത്സരത്തില്‍ എനിക്ക് പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാദത്തെ തുടര്‍ന്ന് പേസ് സോംദേവുമായി ചര്‍ച്ച നടത്തി അദ്ദേഹമാണ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. കളിക്കാനുള്ള നല്ല സാഹചര്യവും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പക്ഷെ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്നും അത് സോമദേവിനോടുള്ള അനീതിയാണെന്നും പറയുന്നു.

എനിക്ക് ചോയ്‌സില്ല എന്നെ സംബന്ധിച്ചിടത്തോളം ഇതില്‍ ഉത്കണ്ഠയുണ്ട്. സെലക്ഷനായി ഞാനൊരിക്കലും തിരയില്ല.  എനിക്കൊപ്പമുള്ളവരെ ഞാന്‍ വളരെ ആദരിക്കുന്നുവെന്നും പേസ് പറഞ്ഞു.

ഫലം വരും പോകും ഞങ്ങളൊരു ടീമിന്റെ സ്വഭാവത്തോടെ തന്നെ ഇവിടെയുണ്ട്.
കൊറിയയുമായുള്ള മത്സരത്തെ കുറിച്ചാണ് പെസ് പറഞ്ഞത്. അവര്‍ ആരുടെയും സമ്മര്‍ദ്ദത്തിലല്ല.ഇന്ത്യ തുടങ്ങിയത് തന്നെ തോറ്റുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement