Categories

ഗംഭീറിന് അഞ്ചാം സെഞ്ച്വറി


ചിറ്റഗോങ്: ഗൗതം ഗംഭീറിന് തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ നാലാം ദിവസമാണ് ഗംഭീര്‍ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഗംഭീര്‍.

ബ്രാഡ്മാന്‍, മുഹമ്മദ് യൂസഫ്, ജാക് കാലിസ് എന്നിവര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഗംഭീറിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നാലാം ദിസം ലഭിച്ചത്. 116 റണ്‍സെടുത്ത ശേഷമാണ് ഗംഭീര്‍ പുറത്തായത്. വെളിച്ചക്കുറവുമൂലം അര മണിക്കൂര്‍ വൈകിയാണ് നാലാം ദിവസം കളി തുടങ്ങിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.