കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാമത്തേയും അ വസാനത്തേയും ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ കളിക്കില്ലെന്നുറപ്പായി. പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനാകാത്തതിനാലാണ് ഇത്. സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും കളിക്കുന്ന കാര്യം സംശയത്തിലാണ്.

കാല്‍മുട്ടിനേറ്റ പരിക്കുകാരണം ഗംഭീര്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ആദ്യടെസ്റ്റില്‍ തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നു ഗംഭീര്‍ നടത്തിയത്. രണ്ടാം ടെസ്റ്റില്‍ ഗംഭീറിനു പകരക്കാരനായിറങ്ങിയ മുരളി വിജയ് മികച്ച പ്രകടനം നടത്തിയിരുന്നു. ടെസ്റ്റിനുശേഷം നടക്കുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള ടീമിലേക്ക് ഗംഭീറിനേയും ഹര്‍ഭജനെയും പരിഗണിച്ചിരുന്നില്ല.ആദ്യമല്‍സരം ലങ്ക ജയിച്ചപ്പോള്‍ രണ്ടാം മല്‍സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.