ഗാലെ: ഇന്ത്യക്കെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം വെളിച്ചക്കുറവുമൂലം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക 2 വിക്കറ്റിന് 256 റണ്‍സെടുത്തു. 110 റണ്‍സോടെ പനവിതരണയും 8 റണ്‍സോടെ ജയവര്‍ധനെയുമാണ് ക്രീസില്‍.

55 റണ്‍സെടുത്തപ്പോള്‍ ലങ്കക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഇന്ത്യക്കായി ആദ്യമല്‍സരം കളിക്കുന്ന അഭിമന്യു മിതുന്‍ ദില്‍ഷനെ ധോണിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് സംഗക്കാരയും പനവിതരണയും 185 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 103 റണ്‍സെടുത്ത സംഗക്കാരയെ സെവാഗ് പുറത്താക്കുകയായിരുന്നു.