ഗാലെ: ഇന്ത്യക്കെതിരായ ആദ്യടെസ്റ്റിന്റെ മൂന്നാംദിനം ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നു. ചായക്ക പിരിയുമ്പോള്‍ 8 വിക്കറ്റിന് 520 എന്ന നിലയിലാണ് ലങ്ക. രംഗന ഹെറാത്ത് (80), മുരളീധരന്‍ (5) എന്നിവരാണ് ക്രീസില്‍.

ആദ്യ സെഷനില്‍ മികച്ച ബൗളിംഗാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. എന്നാല്‍ എട്ടാം വിക്കറ്റില്‍ മലിംഗയും (64) ഹെറാത്തും നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ത്തത്. ഇന്ത്യക്കായി മിതുന്‍ നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റ് വീഴ്ത്തി