ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യടെസ്റ്റിന്റെ രണ്ടാംദിനം കളിഉപേക്ഷിച്ചു. പിച്ചിലെ ഈര്‍പ്പംമൂലമാണ് കളിഉപേക്ഷിച്ചുത്. നനവുമൂലം ആദ്യദിവസത്തെ തുടക്കത്തിലും കളി തടസ്സപ്പെട്ടിരുന്നു.

ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക 2 ന് 256 എന്ന നിലയിലാണ്. 110 റണ്‍സോടെ പനവിതരണയും 8 റണ്‍സോടെ ജയവര്‍ധനെയുമാണ് ക്രീസില്‍. അഭിമന്യു മിതുനും സെവാഗുമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത്.