എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി എസ് 4ന്റെ വില ഇന്ത്യയില്‍ 30,000 ത്തിലേക്ക് വെട്ടിക്കുറച്ചു
എഡിറ്റര്‍
Sunday 2nd March 2014 3:15pm

galaxy-s4

സാംസങ് തങ്ങളുടെ ഗാലക്‌സി എസ്4 ന്റെ വില  ഇന്ത്യയില്‍ 30,000ത്തില്‍ താഴെയായി വെട്ടിക്കുറച്ചു.

എപ്രില്‍ 11ന് ആഗോളതലത്തില്‍ പുറത്തിറങ്ങുന്ന ഗാലക്‌സി എസ്5 ന് മുന്നോടിയായാണ് വില കുറച്ചിരിക്കുന്നത്.

ഫ്‌ലിപ്കാര്‍ട്ടിലും മറ്റ് ഓണ്‍ലൈന്‍ റീടെയിലുകളിലും വിലക്കുറവോടെയുള്ളവ ലഭ്യമാണ്.

നേരത്തെ ഗാലക്‌സി എസ്4 ന് ബൈബാക്ക് ഓഫറുമായി സാംസങ് രംഗത്തെത്തിയിരുന്നു.

ഗാലക്‌സി എസ്4ല്‍ നിന്ന് വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഗാലക്‌സി എസ് 5ന് ഉള്ളു.

5 ഇഞ്ച് എച്ച് ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് എസ് 4ന്റേത്. ഐഫോണിനേക്കാളും 56 ശതമാനം വലുപ്പമുള്ള സ്‌ക്രീനാണ് എസ് 4നുള്ളത്.

തന്റെ മുന്‍ഗാമികളേക്കാള്‍ സ്ലിം ആണ് എസ്4. 130 ഗ്രാം ഭാരവും 7.9 എംഎം കനവുമാണ് ഇതിനുള്ളത്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.2.2 ആണ് എസ് 4 ല്‍ ഉള്ളത്. 13 എം.പി ഓട്ടോഫോക്കസ് ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 1.9 ഴവ്വ ക്വാഡ് പ്രോസസ്സര്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

16 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്റബില്‍ മെമ്മറി, 2 ജിബി റാം, എസ് 3 യേക്കാള്‍ ശതമാനം കൂടുതലായുള്ള ബാറ്ററി എന്നിവയും എസ് 4ന്റെ പ്രത്യേകതയാണ്.

Advertisement