എഡിറ്റര്‍
എഡിറ്റര്‍
സാംസങ് S4 മാര്‍ച്ച് 15 ന് വിപണിയില്‍
എഡിറ്റര്‍
Friday 8th February 2013 11:53am

സാംസങിന്റെ പുതിയ മോഡല്‍ ട4 മാര്‍ച്ച് 15ന് വിപണിയിലെത്തും. ഇതിനായി പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും വാര്‍ത്താഏജന്‍സികള്‍ അറിയിച്ചു.

Ads By Google

ഫോണിന്റെ മോഡല്‍ നമ്പര്‍ ജിടി-19500 ആണ്.  വെള്ള,കറുപ്പ് നിറങ്ങളിലാണ് ഈ മോഡലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗ്യാലക്‌സി ട3 പുറത്തിറക്കിയ അതേ രീതിയിലാണ് സാംസങ് ഗ്യാലക്‌സി ട4  ഉം പുറത്തിറങ്ങുക.

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനുശേഷം ഏപ്രില്‍ അവസാനം വിപണിയില്‍ ട4  ലഭിക്കുമെന്ന് ഫാന്‍ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച വിവരം പുറത്തുവിടാന്‍ ബാഴ്‌സലോണ ഫെസ്റ്റിവല്‍വരെ കാത്തിരിക്കുകയാണ് കമ്പനി.

യൂറോപ്പിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ ആദ്യം എത്തുക. ഏപ്രില്‍ അവസാനത്തോടെ പാന്‍ ഏഷ്യന്‍ രാജ്യങ്ങളിലും, മെയ് മാസത്തോടെ അമേരിക്കയിലെയും വപണികളില്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ലഭ്യമാകും.

സാംസങിന്റെ പ്രമുഖ ശത്രു ആപ്പിള്‍ ഐ ഫോണിനുള്ള വെല്ലുവിളി ഉയര്‍ത്തിയാണ് ട4 വിപണിയിലെത്തുക. ആപ്പിള്‍  ഐഫോണിന്റെ ഇടങ്ങളെല്ലാം ട3 യിലൂടെ തന്നെ സാംസങ് സ്വന്തമാക്കിയിട്ടുണ്ടെന്നും ട4 ലൂടെ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ശ്രമമെന്നും  കമ്പനി അധികൃതര്‍ പറഞ്ഞു.

Advertisement