എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി എസ്3ക്ക് വില 42500
എഡിറ്റര്‍
Wednesday 16th May 2012 4:15pm

ന്യൂദല്‍ഹി: സാംസങിന്റ പുതിയ മോഡലായ ഗാലക്‌സി എസ്3ക്ക് 42500 രൂപ വില. മെയ് മൂന്നിന് ഗാലക്‌സി എസ്3യുടെ ലോഞ്ചിംങ് ചടങ്ങില്‍ കമ്പനി അധികൃതര്‍ അറിയിച്ചതാണിത്. മൂന്ന്് വ്യത്യസ്ത മോഡലുകളിലാണ് ഗാലക്‌സി എസ്3 ഇന്ത്യയില്‍ എത്തുന്നത്. 16ജിബി, 32ജിബി, 64ജിബിയുള്ള മോഡലുകളാണിവ. ഇതില്‍ ഏതു മോഡലിനാണ് 42500 വില വരുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഗാലക്‌സി എസ്3 വിപണിയിലെത്തുന്നതോടെ ഇതായിരിക്കും ഏറ്റവും വില കൂടിയ സ്മാര്‍ട്ട് ഫോണും.

ഈ സ്മാര്‍ട്ട് ഫോണ്‍ ജൂണില്‍ ഇന്ത്യയില്‍ എത്തും. ആദ്യം യൂറോപ്പിലാണ് സാംസങ് ഗാലക്‌സി എസ്3യെ പരീക്ഷിക്കുന്നത്. മെയ് 29 മുതലാണ യൂറോപ്പില്‍ ഗാലക്‌സി എസ്3 വിപണിയില്‍ ലഭിച്ച് തുടങ്ങുക. ജൂണ്‍ 10 മുമ്പ് തന്നെ ഇന്ത്യയിലും ലഭിക്കുമെന്നാണ് സൂചന.

ഗാലക്‌സി എസ്3യില്‍ 4.8 ഇഞ്ച് എച്.ഡി. സൂപ്പര്‍ ആമോള്‍ഡ് ഡിസ്‌പ്ലേയാണുള്ളത്. സീറോ ഷട്ടര്‍ ലാഗില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് പുറകിലുള്ളത്. മുന്നില്‍ 1.9 പിക്‌സല്‍ ക്യാമറയും വീഡിയോച്ചാറ്റിംങിനായുണ്ട്. 133 ഗ്രാം മാത്രം ഭാരമുള്ള ഗാലക്‌സി എസ്3ക്ക് 8.6 എം.എം തടിയാണുള്ളത്.

Advertisement