എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി നോട്ട് 8.0
എഡിറ്റര്‍
Sunday 24th February 2013 4:11pm

ന്യൂദല്‍ഹി: സാംസങ് ഗാലക്‌സി നോട്ട് 8.0 പുറത്തിറങ്ങി. എട്ട് ഇഞ്ച് സ്‌ക്രീനോടുകൂടിയ ടാബ്ലറ്റില്‍ 1.6 ghz എ9 ക്വാഡ് പ്രോസസ്സറാണുള്ളത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 4.1.2 ജെല്ലിബീനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Ads By Google

5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 1.3 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഇതിനുള്ളത്. 2 ജിബി റാമാണ് ഇതിനുള്ളത്. കൂടാതെ മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് 64 ജിബി വരെ മെമ്മറി എക്‌സ്പാന്റ് ചെയ്യാം.

4600 mah ആണ് ഇതിന്റെ ബാറ്ററി ലൈഫ്. ഈ വര്‍ഷം പകുതി ലോകത്തെമ്പാടും പുതിയ ടാബ്ലറ്റ് എത്തുമെന്നാണ് അറിയുന്നത്.

എസ് പെന്‍ സവിശേഷതയോടുകൂടിയാണ് പുതിയ മോഡല്‍ എത്തുന്നത്. പോപപ് നോട്ട്, പോപപ്പ വീഡിയോ, ഷേപ് മാച്ച്, എയര്‍ വ്യൂ, ഫോര്‍മുല മാച്ച് ആന്‍ഡ് ഐഡിയ സ്‌കെച്ച് എന്നീ പ്രത്യേകതകളും ഇതിനൊപ്പമുണ്ട്.

ഇതാദ്യമായാണ് ഗാലക്‌സി നോട്ട് സീരീസില്‍ എസ് പെന്‍ സവിശേഷതയെത്തുന്നത്.

Advertisement