ബ്രസീലിയ: ലോകത്തെ വംശനാശം നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍നിന്നും ഇക്വഡോറിലെ ഗാലപ്പഗോസിനെ ഒഴിവാക്കി. യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ നിന്നാണ് പ്രാചീനമായ ദ്വീപിനെ ഒഴിവാക്കിയിരിക്കുന്നത്.

നിലവില്‍ ഗാലപ്പഗോസിന്റെ സംരക്ഷണത്തിനായി ഇക്വഡോര്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ ഏടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ദ്വീപിനെ വംശനാശപ്പട്ടികയില്‍ നിലനിര്‍ത്തേണ്ടതില്ല എന്ന് ബ്രസീലിയന്‍ പ്രതിനിധി ലൂയിസ് ഫൊര്‍ണോണ്ടോ അഭിപ്രായപ്പെട്ടു. 14 നെതിരേ 5 വോട്ടുകള്‍ക്കാണ് ദ്വീപിനെ ഹെറിറ്റേജ് പട്ടികയില്‍ നി്ന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം യുനസ്‌കോ പാസാക്കിയത്.

പടിഞ്ഞാറന്‍ ഇക്വഡോറില്‍ നിന്നും 1000 കി.മീ അകലെയാണ് 13 മുഖ്യദ്വീപുകളും 17 ചെറുദ്വീപുകളുമുള്ള ഗാലപ്പഗോസ്് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്. ഇതിന്റെ പാരിസ്ഥിതിയും അതുമായി ബന്ധപ്പെട്ട ജൈവവൈവിധ്യവും നശിക്കുന്നു എന്നുകണ്ടെത്തിയതിനെത്തുടര്‍ന്ന് 1978 ലായിരുന്നു ഇത് സംരക്ഷിതപട്ടികയില്‍ ഇള്‍പ്പെട്ടത്.