സം­ശ­യി­ക്ക­ണ്ട. ഇ­തൊ­രു പ­ക്ഷി­യല്ല, ഉ­റു­മ്പാ­ണ്. ഹ­മ്മി­ങ് പ­ക്ഷി­യു­ടെ വ­ലി­പ്പ­മു­ള്ള ഒ­രു ഉ­റുമ്പ്.

49.5 ദ­ശല­ക്ഷം വര്‍­ഷം പ­ഴ­ക്ക­മേറി­യ ഒ­രു ഫോ­സ്സി­ലാ­ണ് ഇത്. പ­ടി­ഞ്ഞാ­റന്‍ അ­മേ­രി­ക്ക­യി­ലെ വ്യോ­മി­ങ് എ­ന്ന സ്ഥ­ല­ത്തെ പാ­റ­യില്‍ നി­ന്നാ­ണ് പു­രാ­വ­സ്­തു ഗ­വേ­ഷ­കര്‍ ഇ­ത് ക­ണ്ടെ­ത്തി­യി­ട്ടു­ള്ളത്. കാ­ന­ഡ­യി­ലെ സൈ­മണ്‍ ഫ്രെ­യ്‌­സര്‍ സര്‍­വ്വ­ക­ലാ­ശാ­ല­യിലെ പാലിയോ എന്റ­മോ­ള­ജി­സ്­റ്റാ­യ (ഷ­ഡ്­പ­ദ­ങ്ങ­ളു­ടെ ഫോ­സ്സി­ലുക­ളെ കു­റി­ച്ച് പഠി­ക്കുന്ന ശാ­സ്­ത്ര­ജ്ഞന്‍) ബ്രൂ­സ് ആര്‍­ച്ചി­ബാള്‍­ഡി­ന്റെ അ­ഭി­പ്രാ­യ­ത്തില്‍ ഭൂ­മി­യു­ടെ പ­ടി­ഞ്ഞാ­റന്‍ അര്‍­ദ്ധ­ഗോ­ള­ത്തില്‍ നി­ന്ന് ല­ഭി­ക്കു­ന്ന ഏ­റ്റവും വലി­യ ഉ­റു­മ്പ് ഫോ­സ്സി­ലാ­യി­രി­ക്കു­മിത്.

ഈ ഉ­റു­മ്പ് ഭീ­മന്‍­മാര്‍­ക്ക് ചി­റ­കു­ണ്ടാ­യി­രു­ന്നു­വെ­ന്നാ­ണ് ശാ­സ്­ത്ര­ജ്ഞ­മാര്‍ പ­റ­യു­ന്ന­ത്.

ഡെന്‍­വര്‍ മ്യൂ­സി­യ­ത്തി­ലെ സ്റ്റോ­റി­ലൂ­ടെ ചു­റ്റി തി­രി­യു­മ്പോ­ഴാ­ണ് ഈ ഉ­റു­മ്പ് ഫോ­സ്സില്‍ ആര്‍­ച്ചി­ബാള്‍­ഡി­ന്റെ ശ്ര­ദ്ധ­യാ­കര്‍­ശി­ച്ച­ത്. 5.1 സെ.മി നീള­മു­ള്ള ഇത് ലോ­ക­ത്തി­ലെ ഏ­റ്റ­വും വലി­യ ഉ­റു­മ്പ് ഫോ­സിലല്ല. ഇ­തിനെ­ക്കാള്‍ അ­ല്‍­പം കൂ­ടി വ­ലി­പ്പ­മു­ള്ള ഉ­റു­മ്പ് ഫോ­സില്‍ ല­ഭ്യ­മാ­യ­ി­ട്ടുണ്ട്.