എഡിറ്റര്‍
എഡിറ്റര്‍
കിട്ടുന്ന പണം ഐസ് പെട്ടികളാക്കി അമ്മയുടെ അച്ഛന്റെ വീട്ടില്‍ എത്തിക്കും: ഗെയ്ല്‍
എഡിറ്റര്‍
Thursday 6th March 2014 10:37pm

amritha-new

കൊച്ചി: അമൃതാനന്ദമയിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗെയ്ല്‍ രംഗത്ത്. അമ്മയുടെ മുറിയില്‍ ധാരാളം ആളുകള്‍ പണം എത്തിക്കാറുണ്ടെന്നും ഇതെല്ലാം ഐസ് പെട്ടിയിലാക്കി അമ്മയുടെ അച്ഛന്റെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു പതിവെന്നും ഗെയ്ല്‍ പറഞ്ഞു.

കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ട അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഗെയ്‌ല് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

അമൃതാനന്ദമയിയുടെ മോശം ഭാഗങ്ങള്‍ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുമ്പോള്‍ തന്റെ  ജീവിതത്തിലെ മോശപ്പെട്ട കാര്യങ്ങള്‍കൂടി പറയേണ്ടതുണ്ട്. അത്‌കൊണ്ടാണ് തനിക്കെതിരെയുണ്ടായ ലൈംഗിക പീഡനങ്ങളുടേയും മറ്റും കാര്യങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്. അല്ലാതെ ആരെയും മോശക്കാരാക്കി കാണിക്കാനല്ലെന്നും ഗെയ്ല്‍ പറഞ്ഞു.

‘താന്‍ മഠം വിട്ടതിനു ശേഷം തന്നെ ബല്‍സംഗം ചെയ്ത സ്വാമി അമൃത സ്വരൂപാനന്ദ പലപ്രാവശ്യം ഫോണില്‍ വിളിച്ചു. ആശ്രമത്തില്‍ തന്റെ സാനിധ്യം അത്യാവശ്യമാണെന്നും ആശ്രമത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം പല തവണ ആവര്‍ത്തിച്ചു. താന്‍ ആശ്രമം വിട്ട് പോയതില്‍ സ്വാമി നിരാശനായിരുന്നു.

ആശ്രമത്തിനു പുറത്തു കടക്കാന്‍ പലമാര്‍ഗങ്ങളും തേടി. ഒടുവില്‍ ഒരാളെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞ് നാടകം വരെ കളിച്ചു. അമ്മയുടെ സഹോദന്‍ വലിയ വിട് വെച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മല്‍സ്യം പിടിച്ചു കിട്ടിയതാണെന്ന് അമ്മ പറയാന്‍ പറഞ്ഞു’ ഗെയ്ല്‍ വിശദീകരിച്ചു.

ഞാന്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആശ്രമത്തിന്റെ ഭാഗത്ത്‌നിന്ന് പ്രചരണമുണ്ടായി. അങ്ങനെയെങ്കില്‍ കാഷായ വസ്ത്രം തന്ന് തന്നെ സന്യാസിയായി സ്വീകരിച്ചതെന്തിനെന്നും ഗെയില്‍ ചോദിക്കുന്നു.

ശിഷ്യരുമായുള്ള അമൃതാനന്ദമയിയുടെ അവിഹിത ലൈംഗിക ബന്ധം നേരിട്ടുകണ്ടുവെന്ന് ഗെയില്‍ ട്രെഡ്‌വല്‍ വെളിപ്പെടുത്തിയതായി ചാനല്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു.

ഗെയ്ല്‍ ഡൂള്‍ ന്യൂസിന് നേരത്തെ നല്‍കിയ അഭിമുഖം ഇവിടെ വായിക്കാം
ഉണ്ട്, പുസ്തകം വൈകിയതിന് മറുപടി: ഗെയ്ല്‍ ട്രെഡ്‌വെല്‍ സംസാരിക്കുന്നു


 


Advertisement