കോഴിക്കോട്: കോഴിക്കോട്ടെ ഗെയില്‍വിരുദ്ധ സമരത്തിനിടെ പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവ് മരിച്ചു. കൊടിയത്തൂര്‍ സ്വദേശി ഫസലാണ് മരിച്ചത്.

ഫസലിനെ പൊലീസ് പിന്തുടരുകയായിരുന്നു എന്ന് ഗെയില്‍ സമരസമിതി പറഞ്ഞു.

ഗെയില്‍ വിരുദ്ധ സമരത്തില്‍ ഫസലും പങ്കെടുത്തിരുന്നു.

അതേ സമയം മണലൂറ്റ് സംഘത്തെ തെരഞ്ഞെത്തിയതാണെന്നാണ് പൊലീസിന്റെ വിശദീകരണം.