എഡിറ്റര്‍
എഡിറ്റര്‍
വിലക്ക വന്ന് ഏഴു ദിവസത്തിനുള്ളില്‍ വ്യാജ പേരുകളില്‍ പറക്കാന്‍ ഗെയ്ക്‌വാദ്; വലയിട്ട് പിടിച്ച് ഏയര്‍ ഇന്ത്യ
എഡിറ്റര്‍
Friday 31st March 2017 9:56pm

 

ന്യൂദല്‍ഹി: ജീവനക്കാരനെ തല്ലിയതിന്റെ പേരില്‍ ഏയര്‍ ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് നേരിടുന്ന ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് പേരുകള്‍ മാറ്റി യാത്രക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. യാത്രാ വിലക്ക് പുറപ്പെടുവിച്ച് 7 ദിവസം ആകുമ്പോഴേക്ക് അഞ്ച് തവണയാണ് എം.പി പല പേരുകളില്‍ യാത്രയ്ക്ക് ശ്രമിച്ചത്.


Also read വനിതാ മാധ്യമപ്രവര്‍ത്തകയോട് താന്‍ പ്രകടിപ്പിച്ചത് പ്രതിഷേധം; മംഗളത്തിന്റെ സമീപനം ഡിസ്‌ക്രെഡിറ്റുണ്ടാക്കി; ഭയമുണ്ടെന്നും ടി.കെ ഹംസ 


തിരിച്ചറിയാതിരിക്കാനായി പേരിനു മുന്നില്‍ പ്രൊഫസര്‍ എന്നു ചേര്‍ത്തും ഇനീഷ്യലുകളില്‍ മാറ്റം വരുത്തിയുമായാണ് ഗെയ്ക്‌വാദ് ടിക്കറ്റിനായി ശ്രമിച്ചത്.  അഞ്ച് തവണയും ദല്‍ഹിയിലേക്ക് പോകുവാനായാണ് എം.പി ടിക്കറ്റിന് അപേക്ഷിച്ചത്.

രവീന്ദ്ര ഗായ്ക്വാദ്, ആര്‍. ഗെയ്ക്‌വാദ്, പ്രഫ. വി. രവീന്ദ്ര ഗെയ്ക്‌വാദ് തുടങ്ങിയ പേരുകള്‍ എയര്‍ ഇന്ത്യയുടെ ബുക്കിങ് സംവിധാനത്തില്‍ വിലക്കിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇനീഷ്യലുകള്‍ മാറ്റിയും ഗെയ്ക്‌വാദ് എന്ന പേരിലെ അക്ഷരങ്ങള്‍ മാറ്റിയും ബുക്കിങ്ങുകള്‍ക്കുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് പേരുകള്‍ വിലക്കിയതെന്നും പറഞ്ഞ ഉദ്യോഗസ്ഥന്‍ എല്ലാ ബുക്കിങ്ങും വിശദമായി പരിശോധിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയായിരുന്നു സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് ശിവസേന എം.പിയായ ഗെയ്ക്വാദ് മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഗെയ്ക്‌വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Advertisement