മീററ്റ്: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരം ഗഗന്‍ദീപ് സിങ്(18) വെടിയേറ്റുമരിച്ചു. മീററ്റിലെ ഒരു ഹോട്ടലില്‍ ഹോട്ടല്‍ ഉടമയും മറ്റൊരാളും തമ്മിലുള്ള തര്‍ക്കത്തിനിടെ അബദ്ധത്തിലാണ് ഗഗന്‍ദ്വീപിന് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തുവച്ചു തന്നെ ഗഗന്‍ദീപ് മരിച്ചു.

സി.കെ നായിഡു ടൂര്‍ണമന്റില്‍ കളിക്കുന്നതിനാണ് ഗഗന്‍ദ്വീപ് മീററ്റില്‍ എത്തിയത്. 65 ഫസ്റ്റ്ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 956 റണ്‍സും 264 വിക്കറ്റും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഗഗന്‍ദീപ് സിങ്.