ന്യൂദല്‍ഹി: ഇന്ത്യന്‍ ഷൂട്ടര്‍ ഗഗന്‍ നരംഗ് 2012 ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടി. മ്യൂണിക്കില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെയാണ് നരംഗ് യോഗ്യത നേടിത്. ഇതോടെ ഒളിമ്പികസിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി നരംഗ്. എന്നാല്‍ ബീജിംങ് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ഭിന്ദ്ര ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട കടക്കാനായില്ല.

ചാമ്പ്യന്‍ഷിപ്പില്‍ ഭിന്ദ്രയുടെ പ്രകടനം കായികപ്രേമികളെ നിരാശപ്പെടുത്തി. 25 ാം സ്ഥാനത്തായാണ് ഭിന്ദ്ര ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ ഷൂട്ടര്‍ ഇമര്ാന്‍ ഹസന്‍ ഖാന്‍ 49 ാം സ്ഥാനത്തെത്തി. ഇറ്റലിയുടെ നിക്കോളോ കാംപ്രിയാനിയാണ് ഈവിഭാഗത്തില്‍ സ്വര്‍ണം നേടിയത്.

Subscribe Us: