ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായികബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാര നിര്‍ണ്ണയത്തിനെതിരേ ഇന്ത്യന്‍ ഷൂട്ടര്‍ ഗഗന്‍ നരംഗ് രംഗത്ത്. താരങ്ങളുടേ പ്രകടനത്തേക്കാളുപരി മാധ്യമശ്രദ്ധയില്‍ വരുന്നതാണ് പുരസ്‌കാരത്തിന് മാനദണ്ഡമാകുന്നതെന്നും നരംഗ് ആരോപിച്ചു.

2012 ഒളിമ്പിക്‌സിലേക്ക യോഗ്യത നേടിയതിനുശേഷമാണ് നരംഗ് തന്റെ അമര്‍ഷം വ്യക്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാംതവണയാണ് തനിക്ക് ഖേല്‍ രത്‌ന നഷ്ടമാകുന്നത്. താരങ്ങളുടെ പ്രകടനത്തിനല്ല, വേറെ ചിലതാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നതെന്നും നരംഗ് പറഞ്ഞു.