കോഴിക്കോട്: പി.ഡി.പി നേതാന് ഗഫൂര്‍ പുതുപ്പാടി പാര്‍ട്ടി വിടുന്നു. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായതായും ഈ സ്ഥിതിയില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഗഫൂര്‍ പുതുപ്പാടി അറിയിച്ചു.

ഗഫൂര്‍ പുതുപ്പാടിയുടെ നേതൃത്വത്തില്‍ ്അടിമാലിയില്‍ ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങളുണ്ടാകും.

പ്രത്യേക ചുമതലയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുകൊള്ള അച്ചടക്ക നടപടിയാണ് തനിക്കെതിരെ ഉണ്ടായത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വവും പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ മണ്ഡലം കൗണ്‍സിലുകളുടെ അംഗത്വവും പാര്‍ട്ടി ഭരണഘടന അനുവദിക്കുന്നതാണ്.

എന്നിട്ടും പാര്‍ട്ടി നേതൃയോഗങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുകയും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറാവാതിരിക്കുകയുമാണ്. കോഴിക്കോട് ജില്ലാ കൗണ്‍ലിലേക്ക് താന്‍ ക്ഷണിച്ചിട്ടാണ് പങ്കെടുത്തത്. അപമാനിച്ചുവിടാനുള്ള നേതൃത്വത്തിന്റെ ഒരു വിഭാഗത്തിന്റെ ശ്രമം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

അച്ചടക്ക നടപടിയുടെ വിവരം ഇതുവരെയും എനിക്ക് രേഖാമൂലം നല്‍കിയിട്ടില്ല. ഇത് പാര്‍ട്ടി നടപടികള്‍ക്ക് ചേര്‍ന്നതല്ലെന്നും യോഗത്തില്‍ തന്നെ പങ്കെടുപ്പിക്കേണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പ്രവര്‍ത്തകര്‍ക്ക് അയച്ച കച്ചില്‍ പറഞ്ഞിട്ടില്ലെന്നും ജില്ലാ മണ്ഡലം നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് ശേഷണാണ് ബാംഗ്ലൂരില്‍ പോയി മഅദനിയുടെ അനുമതി വാങ്ങി എന്ന് പറയുന്നത്.

സ്വന്തം താല്‍പര്യങ്ങള്‍ നടപ്പാക്കിയിട്ട് പിന്നീട് ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്റെ അനുമതി ‘ഒപ്പിച്ചെടുക്കുക’ എന്നതാണ് പുതിയ രീതി. ഇതിനോട് യോജിക്കാനാവില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്‌ന പരിഹാരം അസാധ്യമായിരിക്കയാണ്. പ്രഖ്യാപിച്ച് ഒരു മാസമായിട്ടും അന്വേഷണ കമ്മീഷന്റെ പ്രഥമ യോഗം പോലും ചേര്‍ന്നിട്ടില്ല. ഒരു മാസമാണ് കമ്മീഷന്റെ കാലാവധിയെന്ന സാഹചര്യത്തിലാണിതെന്നും പുതുപ്പാടി പറഞ്ഞു.