കോഴിക്കോട്:- നാദാപുരം സ്‌ഫോടനവും മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരുടെ കൂട്ടകൊലപാതകവും നല്‍കുന്നത് ആപത്ത് സൂചനയാണെന്നും ഇടത് വലത് മുന്നണികളുടെ അക്രമ രാഷ്ട്രീയ വ്യാപനത്തിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ബി.എസ്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി കോഴിക്കോട് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ആശയപരമായി വിയോജപ്പുള്ളവരെ ഒതുക്കാന്‍ സംഘപരിവാര്‍ പ്രചരണം ഏറ്റെടുത്ത് സമുദായത്തെ ആകെ തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുന്ന മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെ തനി നിറമാണ് ഇതിലൂടെ വ്യക്തമയിരിക്കുന്നത്.
സ്വന്തം മക്കളുടെ മയ്യത്ത് കാണാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാതാപിതാക്കളെ എത്തിക്കുന്നത് തങ്ങളാണെന്ന് മുസ്‌ലിം ലീഗ് തെളിയിച്ചിരിക്കുകയാണ്. നേതാക്കളുടെ ദുഷ്‌ചെയ്തികളെ മറച്ച് വെക്കാന്‍ മത – രാഷ്ട്രീയ കലാപങ്ങള്‍ക്ക് തിരകൊളുത്തുന്ന ഇടത് – വലത് മുന്നണികളുടെ കപട മുഖമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന നാദാപുരം സ്‌ഫോടന സംഭങ്ങള്‍ തെളിയിക്കുന്നതെന്നും ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.