Categories

ഗഡ്കരി ടീം പ്രഖ്യാപിച്ചു: വരുണ്‍ഗാന്ധി സെക്രട്ടറി

ന്യൂദല്‍ഹി: ബി ജെ പി ദേശീയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. 121 അംഗ സമിതിയാണ് നിലവില്‍ വന്നത്. വസുന്ധരരാജെ, ആന്ദ് കുമാര്‍, വിജയ ഗോയല്‍, അര്‍ജുന്‍ മുണ്ഡെ, രവി ശങ്കര്‍, പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ബോളിവുഡ് നടി ഹേമമാലിനി വൈസ് പ്രസിഡണ്ടുമാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നജ്മ ഹെപ്തുള്ള, ബി എസ് കോശിയാരി, ഖല്‍രാജ് മിശ്ര, എം എ നഖ്‌വി, ളാന്താകുമാര്‍ എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി തിരഞ്ഞെടുത്തു.

സെക്രട്ടറിമാരില്‍ വിവാദ നേതാവ് വരുണ്‍ഗാന്ധിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മൃതി ഇറാനി, നവജ്യോതിസിങ് സിദ്ദു, ആര്‍ പി മെഹ്‌റ, സന്തോഷ് ഗംഗ്വാര്‍ എന്നിവരാണ് മറ്റ് സെക്രട്ടറിമാര്‍. ഷാനവാസ് ഹുസൈന്‍, തരുണ്‍ വിജയ്, പ്രകാശ് ജാവേദ്കര്‍, രാജീവ് പ്രതാപ് റുഡി, രവിശങ്കര്‍ പ്രസാദ് എന്നിവരെ പാര്‍ട്ടി വക്താക്കളായി തിരഞ്ഞെടുത്തു.

കേരളത്തില്‍ നിന്ന് ഒ രാജഗോപാലും സി കെ പത്മനാഭനും ദേശീയ സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാവും. എം ടി രമേശിനെ ദേശീയ നിര്‍വ്വാഹക സിമിതിയില്‍ ഉള്‍പ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.