ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഗഡ്കരി രണ്ടാമതും അധ്യക്ഷനാവാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍.

Ads By Google

Subscribe Us:

അഴിമതിക്കെതിരായ ബി.ജെ.പിയുടെ പോരാട്ടത്തെ ഈ ആരോപണങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നും ഗഡ്കരി രാജിവയ്ക്കണമെന്നും പാര്‍ട്ടിയുടെ രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ റാം ജഠ്മലാനി പറഞ്ഞു.

എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനചലനം ഉണ്ടാവാനുള്ള സാധ്യത മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തള്ളിക്കളഞ്ഞു. നിലവിലെ കാലാവധി ജനുവരി 17നാണ് അവസാനിക്കുന്നത്.

എന്നാല്‍ തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയായി സ്വയം രാജിവെച്ച് ഒഴിയാനും ഒരു പക്ഷേ ഗഡ്കരി തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേമയം ആര്‍.എസ്.എസും ഗഡ്കരിക്ക് രണ്ടാമൂഴം നല്‍കുന്നതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.