ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരു കോണ്‍ഗ്രസിന്റെ മരുമകനാണോ എന്ന് വ്യക്തമാക്കണമെന്ന് ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗാഡ്ക്കരി ആവശ്യപ്പെട്ടു. തീവ്രവാദികളെ പേടിച്ചുകഴിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്ത്യയെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയില്ലെന്നും ഗാഡ്ക്കരി ആരോപിച്ചു.

ഡെറാഡൂണില്‍ നടന്ന പാര്‍ട്ടി റാലിക്കിടെയാണ് കോണ്‍ഗ്രസിനെതിരേ ഗാഡ്ക്കരി ശക്തമായി പ്രതികരിച്ചത്. തീവ്രവാദികളെ പേടിച്ച് കഴിയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇവരെങ്ങിനെയാണ് തീവ്രവാദത്തെ എതിര്‍ത്തുതോല്‍പ്പിക്കുകയെന്ന് മനസ്സിലാകുന്നില്ലെന്നും ഗാഡ്ക്കരി പറഞ്ഞു.