എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ലൈക്ക് ചെയ്ത് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പേജ്
എഡിറ്റര്‍
Tuesday 19th November 2013 12:55am

balram-new

കോഴിക്കോട്: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഹരിത എം.എല്‍.എമാരില്‍ ഒരാളായ വി.ടി ബല്‍റാം പുതിയ ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചു.

ദക്ഷിണേന്ത്യയുടെ തന്നെ കാലാവസ്ഥ, ജലസുരക്ഷ, സാധാരണ ജനങ്ങളുടെ ഉപജീവനം തുടങ്ങി നാടിന്റെ ഭാവി തന്നെ പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും അതിന്റെ സംരക്ഷണത്തിനായുള്ള ശാസ്ത്രീയവും ദീര്‍ഘവീക്ഷണമുള്ളതുമായൊരു പഠനമാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും പേജില്‍ പറയുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം പേരാജ് പേജ് ലൈക്ക് ചെയ്തത്.

ഇതോടൊപ്പം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആകാവുന്നത്ര വെള്ളം ചേര്‍ത്തതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നും പശ്ചിമഘട്ട സംരക്ഷണമെന്ന ലക്ഷ്യത്തെ ശരിയായി നിര്‍വഹിക്കാന്‍ അതിന് കഴിയില്ലെന്നും ബല്‍റാം അഭിപ്രായപ്പെടുന്നു.

ഒട്ടേറെ തല്‍പരകക്ഷികളും സംഘനടകളും ദുഷ്പ്രചാരണങ്ങളിലൂടെ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രായോഗിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത വരും തലമുറകള്‍ക്കായി നമ്മുടെ പാരിസ്ഥിതിക പൈതൃകത്തെ സംരക്ഷിക്കുക എന്നതാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും പേജില്‍ ആവശ്യപ്പെടുന്നു.

Advertisement