എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന വി.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം: പിണറായി
എഡിറ്റര്‍
Wednesday 8th January 2014 1:17pm

Pinarayi

തിരുവനന്തപുരം: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലപാട് തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വി.എസ് അനുകൂലിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും കസ്തൂരിരംഗനേക്കാള്‍ കര്‍ഷക ദ്രോഹ നടപടികളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ളതെന്നും പിണറായി പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന വി.എസിന്റെ പ്രസ്താവന തെറ്റാണെന്നും പിണറായി പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മണല്‍ മാഫിയകള്‍ക്കെതിരായിരുന്നുവെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകളെ സഹായിക്കാനാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അപ്രായോഗിക നിര്‍ദേശം മാറ്റി നടപ്പാക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കയളിരുത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആധികാരികമാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

Advertisement