എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി: മാധവ് ഗാഡ്ഗില്‍
എഡിറ്റര്‍
Saturday 9th November 2013 7:00am

madhav gadgil

തൃശ്ശൂര്‍: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള  ##കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ തയ്യാറാക്കിയതാണെന്ന് മാധവ് ##ഗാഡ്ഗില്‍.

കേരള ശാസത്ര സാഹിത്യ പരിഷത്തും സലിം അലി ഫൗണ്ടേഷനും സംഘടിപ്പിച്ച ‘പശ്ചിമഘട്ട പരിരക്ഷണ സദസ്സില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.ഡി.പിയില്‍ അധിഷ്ഠിതമായ വികസനരീതിയാണ് ഇന്ന് പിന്തുടരുന്നത്.

എന്നാല്‍ പരിസ്ഥിതിയേയും ജനങ്ങളേയും സന്തുലിതമായി കാണുന്ന വികസനമാണ് ആവിഷ്‌കരിക്കേണ്ടത്. ജനങ്ങളുടെ താത്പര്യമോ പരിസ്ഥിതി സംരക്ഷണമോ നോക്കാതെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങള്‍ക്കായിരിക്കണം പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്തം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ലക്ഷ്യം വെക്കുന്നത് ജനങ്ങളെ ആശ്രയിച്ച് കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ്.

എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനങ്ങളുടേയോ പരിസ്ഥിതിയുടേയോ സംരക്ഷണം ലക്ഷ്യം വെക്കാതെ കോര്‍പ്പറേറ്റുകള്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും വേണ്ടി തയ്യാറാക്കിയതാണ്.

പശ്ചിമഘട്ടത്തിന് സംഭവിക്കുന്ന നാശം കേരളത്തില്‍ ദാഹജലം ലഭിക്കാത്ത സാഹചര്യമുണ്ടാക്കുമെന്ന് പ്രഫ. എം.കെ പ്രസാദ് പറഞ്ഞു. 1800 മുതല്‍ ഈ മേഖലയില്‍ മനുഷ്യ ഇടപെടലുകള്‍ നടക്കുന്നുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതും രാജ്യദ്രോഹപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement