തിരുവനന്തപുരം: പശ്ചിമഘട്ടത്തെ കുറിച്ചുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ
കേരളത്തിന് അംഗീകരിക്കാനാവൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Ads By Google

റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായം 18ന്‌ സംസ്ഥാനത്തെത്തുന്ന ഡോ. കസ്തൂരി രംഗന്‍ കമ്മിറ്റിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരളാ പരിസ്ഥിതി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണം വേണ്ടെന്ന് സര്‍ക്കാരിന് അഭിപ്രായമില്ല. എന്നാല്‍ ഇത് യാഥാര്‍ഥ്യബോധത്തോടെ വേണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട മേഖലയിലെ എല്ലാ സംസ്ഥാനങ്ങളും റിപ്പോര്‍ട്ടിനോടുള്ള അവരുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ടന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.