ദല്‍ഹി: ഭാരതീയ ജനതാപാര്‍ട്ടി ‘രാമനെ’ അതിന്റെ രാഷ്ട്രീയ അജണ്ടയാക്കില്ലെന്നും അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാന്‍ എല്ലാസമുദായങ്ങളുടേയും പിന്തുണ തേടുമെന്നും ബി.ജെ.പി. അഖിലേന്ത്യ പ്രസിഡന്റ് നിതിന്‍ ഗഡ്ഘാരി.

‘രാമന്‍ രാഷ്ട്രീയ വിഷയമോ ബി.ജെ.പിയുടെ അജണ്ടയോ അല്ല. മറിച്ച് നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ പ്രതീകമാണ്.’ ഗഡ്ഘാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം നല്ല രീതിയിലാണ് പോകുന്നത്. യാതൊരുവിധ ആശയഭിന്നതകളും അവതമ്മിലില്ലെന്നും അദ്ദേഹം പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.