ട്രിപ്പോളി: വിമത സേനയ്ക്കു മുമ്പില്‍ കീഴടങ്ങില്ലെന്നു ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി. നീണ്ട ഗറില്ല യുദ്ധത്തിനു തയാറാണ്. വിമതരുടെ പിടിയിലായ ട്രിപ്പോളി നഗരം മോചിപ്പിക്കുമെന്നും ഗദ്ദാഫി പറഞ്ഞു. ലിബിയയിലെ ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണു ഗദ്ദാഫിയുടെ പ്രതികരണം. വിമത സേനയ്‌ക്കെതിരെ പോരാടണമെന്നു ഗദ്ദാഫി ലിബിയയിലെ യുവാക്കളോട് ആഹ്വാനം ചെയ്തു.

നമ്മള്‍ അടിമകളോ ദുര്‍ബലരായ സ്ത്രീകളോ അല്ല. നാം ആരുടെ മുമ്പിലും അടിയറവ് പറയരുത്. എന്റെ ഭാഗത്തു നിന്ന് ഇനി നിര്‍ദേശം ഉണ്ടായില്ലെങ്കിലും പോരാട്ടം തുടരണമെന്നും ഗദ്ദാഫി അദ്ദേഹത്തിന്റെ അനുയായികളോട് ടെലിവിഷനിലൂടെ ആവശ്യപ്പെട്ടു. ഒരിക്കലും കീഴടങ്ങരുത്. അന്തിമ വിജയം നമുക്കു തന്നെയാണ്.- ഗദ്ദാഫി പറഞ്ഞു.