Categories

ഗദ്ദാഫി കൂട്ടമാനഭംഗത്തിന് ഉത്തരവിട്ടിരുന്നതായി രാജ്യാന്തരകോടതി

nato says muamer gaddafi's time overയുണൈറ്റഡ് നാഷന്‍സ്: വിമതവിഭാഗവിഭാഗത്തെ നേരിടാന്‍ നൂറോളം സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി ഉത്തരവിട്ടിരുന്നതായി രാജ്യാന്തര ക്രിമിനല്‍കോടതി കണ്ടെത്തി. ഇതിനുള്ള തെളിവുലഭിച്ചതായി രാജ്യാന്തര കോടതി പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒകാമ്പോ അറിയിച്ചു.

കൊലപാതകങ്ങള്‍, മാനുഷികതയ്‌ക്കെതിരായ അക്രമം എന്നീ രണ്ടുകുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഗദ്ദാഫിതന്നെയാണ് കൂട്ടമാനഭംഗമെന്ന ആശയത്തിന്റെ സൂത്രധാരനുമെന്ന് ഒകാമ്പോ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ലിബിയയിലെ സംഘര്‍ഷത്തെക്കുറിച്ചന്വേഷിക്കാന്‍ യു.എന്‍ സുരക്ഷാസമിതി രാജ്യാന്തരകോടതിയെ ചുമതലപ്പെടുത്തിയത്.

ഗദ്ദാഫിയുടെ ഉത്തരവിനെത്തുടര്‍ന്ന് നൂറോളം സ്ത്രീകള്‍ മാനഭംഗത്തിന് ഇരകളായതായും കോടതി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പുതിയ വെളിപ്പെടുത്തലിനോട് ലിബിയന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.