സിര്‍ത്ത്: ഗദ്ദാഫിയുടെ തന്ത്രപ്രധാന മേഖലയായ അബൂഹാദി വിമതസേന പിടിച്ചെടുത്തു. മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിമതസേന അബൂഹാദി പിടിച്ചെടുത്തത്. മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന് അബൂഹാദി. സിര്‍ത്തില്‍ ഇപ്പോഴും ശക്തമായ പോരാട്ടം തുടരുകയാണ്.

സിര്‍ത്തില്‍ നിന്നും കേവലം 2 കിലോമീറ്റര്‍ മാത്രം അകലെയാണ് അബുഹാദി. മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണം ലിബിയയുടെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്.

ദേശീയ പരിവര്‍ത്തന സമിതിയും വിമതസേനയും ചേര്‍ന്നു നടത്തുന്ന പോരാട്ടത്തില്‍ ഗദ്ദാഫി ഉടന്‍ പിടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പോരാട്ടം ശക്തമായ സിര്‍ത്തില്‍ നിന്നും ഇപ്പോഴും ആളുകള്‍ പാലായനം തുടരുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആളുകള്‍ പൊറുതിമുട്ടുകയാണ്.