നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു പോലീസുകാരനും, രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്ക് പരിക്കുണ്ട്.

മാവോയിസ്റ്റുകള്‍ക്കെതിരായ സി.60 ബറ്റാലിയന്റെ കമാന്റോ ചിന്ന മെന്‍തയാണ് കൊല്ലപ്പെട്ടത്. ഗഡ്ജിരോലി ജില്ലയിലെ ബാംരൈഘട്ട് താലൂക്കിലെ നാര്‍ഗോന്‍ണ്ടില്‍ പെട്രോളിംങ്ങിനിറങ്ങിയ പോലീസ് സംഘത്തിനുനേരെ ഒരു സംഘം നക്‌സലുകള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് അഡീഷണല്‍ എസ്.പി രാഹുല്‍ ഷെത് പറഞ്ഞു.

ആക്രമണം നടന്ന സ്ഥലത്തുനിന്നും രണ്ട് നെക്‌സലുകളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. പരിക്കേറ്റ പോലീസുകാരെ ഗഡ്ചിരോളി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.