എഡിറ്റര്‍
എഡിറ്റര്‍
സുകുമാരന്‍ നായരുടേത് തമ്പ്രാന്‍ സ്വഭാവം: വെള്ളാപ്പള്ളി
എഡിറ്റര്‍
Friday 31st January 2014 11:59am

vellappalli-nadeshan

കൊച്ചി: സുകുമാരന്‍ നായരുടേത് തമ്പ്രാന്‍ സ്വഭാവമാണെന്നും രാഷ്രീയ പാര്‍ട്ടിക്കായി ആവശ്യം ഉയര്‍ന്നാല്‍ വേണ്ടെന്ന് പറയില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് അത്തരമൊരു വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസിന്റേതായ താല്‍പര്യങ്ങള്‍ വന്നപ്പോള്‍ സുകുമാരന്‍ നായര്‍ എസ്.എന്‍.ഡി.പിയെ വഞ്ചിച്ചതായി  വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ചാനല്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

ആവശ്യങ്ങള്‍ നേടാന്‍ തങ്ങളെ ഉപയോഗിച്ചതായും താക്കോലും താക്കോല്‍ സ്ഥാനവും കിട്ടിയപ്പോള്‍ ഭരണകക്ഷികളെയൊന്നും സുകുമാരന്‍ നായര്‍ ചീത്തപറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

‘ദേവസ്വം ബോര്‍ഡ് ബില്ല് വന്നപ്പോള്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുകയും എന്നാല്‍ ഒരു ചര്‍ച്ചയും കൂടാതെ എന്‍.എസ്.എസ് നേതൃത്വം ഏകപക്ഷീയമായി നിലപാട് പരസ്യപ്പെടുത്തുകയും ചെയ്തതു.

താന്‍ പലപ്പോഴും എന്‍.എസ്.എസിന് അനുകൂലമായി നിലപാടെടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ താന്‍ പരസ്യമായി നിലപാടെടുത്തപ്പോള്‍ സുകുമാരന്‍ നായര്‍ തന്നെ ഫോണില്‍ വിളിച്ച് പ്രശംസിച്ചു.

പല തവണ സുകുമാരന്‍ നായരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്’ എന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും സമാന്തരമായി നിലനില്‍ക്കുകയാണെന്നും ഇപ്പോള്‍ ടോക്കിങ് ടേമിലല്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

അടുത്തിടെയായുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ രണ്ട് കൂട്ടരും തമ്മിലുള്ള ബന്ധം വഷളാവുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Advertisement