എഡിറ്റര്‍
എഡിറ്റര്‍
‘പാലം പണിയാന്‍ കരസേനയെ വിട്ടുതരണം’ കേന്ദ്രസര്‍ക്കാറിനോട് ജി. സുധാകരന്‍
എഡിറ്റര്‍
Thursday 9th February 2017 1:07pm

bridge-g-sudhakaran

 

 

തിരുവന്തപുരം: പാലം പണിക്ക് കരസേനയെ വിട്ട് തരണമെന്നാവശ്യപ്പെട്ട് പൊതുമരമാത്ത് മന്ത്രി ജി. സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. കൊല്ലം ഏനാത്ത് പാലം പണിക്ക് സൈന്യത്തിന്റെ സഹായം തേടിയാണ് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് സുധാകരന്‍ കത്തയച്ചത്. ബയ്ലി പാലം പോലെയുളള സമാന്തര പാലം സൗജന്യമായി നിര്‍മ്മിച്ച് നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.


Also read സുധാകരന്റെ കത്ത് ഫലം കണ്ടു പാലം നിര്‍മ്മിക്കകാന്‍ കേന്ദ്ര സേനയിറങ്ങും 


നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനു മുന്നോടിയായി സമാന്തര പാലം നിര്‍മ്മിക്കാന്‍ സഹായിക്കണമെന്നാണ് കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നത്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടിയന്തിര സഹായം ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യമുന നദിയില്‍ സ്വകാര്യ ചടങ്ങിനായി പാലം നിര്‍മ്മിക്കാന്‍ സൈന്യം ഇറങ്ങിയത് വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടിയുമായി ബന്ധപ്പെട്ടയിരുന്നു സൈന്യത്തിന്റെ സേവനം. അടിയന്തിര ഘട്ടങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും സൈന്യം സേവന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാറുണ്ട്.

പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനാല്‍ കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗം അടിയന്തിരമായി സ്ഥലം സന്ദര്‍ശിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഇത് വഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടാണുള്ളത്.

Advertisement