എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിനോട് ആരാധന മാത്രമേയുള്ളൂവെന്ന് ജി സുധാകരന്‍; ലാലിനെ മോശക്കാരനാക്കാനുള്ള ട്രോളന്മാരുടെ തോന്നിവാസത്തിന് ആയുസുണ്ടാവില്ല
എഡിറ്റര്‍
Saturday 18th February 2017 6:32pm

തിരുവനന്തപുരം:  പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയുമായി സംഘട്ടനം ചെയ്തില്ലെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. മോഹന്‍ലാലിനോട് ആരാധന മാത്രമേയുള്ളൂവെന്നും കേരളം കണ്ട ഏറ്റവും പ്രഗല്‍ഭരായ ഏതാനും നടന്മാരിലൊരാളാണ് ലാലെന്നും ജി. സുധാകരന്‍ പറഞ്ഞു.

എന്റെ കവിതയ്ക്ക് അവതാരികയെഴുതിയ അദ്ദേഹം മഹാനാണ്. പുലിയുമായി ലാലിന് ഫൈറ്റ് ചെയ്യാനൊക്കില്ല. അതു സാങ്കേതികമായ കാര്യമാണ്. അവര്‍ അങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുന്നില്ല. ശരിക്കും പുലിയുമായി ഫൈറ്റ് ചെയ്യുന്നതുപോലെ തന്നെ അഭിനയിച്ചില്ലേ? അതാണ് ലാലിന്റെ കഴിവെന്നും ജി. സുധാകരന്‍ പറഞ്ഞു.


Read more: ‘അര്‍ഹിക്കുന്ന’ ബഹുമാനത്തോടെ എം.എല്‍.എമാരെ സ്വീകരിക്കണം: പരിഹാസവുമായി കമല്‍ഹാസന്‍


സമൂഹമാധ്യമങ്ങളില്‍ കള്ളം പറയുന്ന ചിലരുണ്ട്. അവര്‍ വിതയ്ക്കുന്ന കള്ളം ഇവിടെ വിലപ്പോകില്ല. അദ്ദേഹത്തെ  മോശക്കാരനാക്കാന്‍ ശ്രമിച്ച സമൂഹമാധ്യമങ്ങളിലെ ട്രോളന്മാര്‍ കാണിക്കുന്ന തോന്നിവാസത്തിന് ഒരു ദിവസത്തെ ആയുസ് മാത്രമേയുള്ളൂവെന്നും ജി. സുധാകരന്‍ പറഞ്ഞു.

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്നും ഇക്കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞിരുന്നത്.


Also read: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ചില വ്യക്തികളെ കോടിപതികളാക്കി: ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി


 

Advertisement