എഡിറ്റര്‍
എഡിറ്റര്‍
‘അയാള്‍ ഒരു നീഗ്രോയാണ്’; ലോകബാങ്ക് സംഘത്തിന്റെ തലവനായ ആഫ്രിക്കന്‍-അമേരിക്കന്‍ ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍
എഡിറ്റര്‍
Thursday 6th July 2017 10:18am

 

കൊച്ചി: ലോകബാങ്ക് സംഘത്തിന്റെ തലവനായ ആഫ്രിക്കന്‍-അമേരിക്കന്‍ ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം വിലയിരുത്താനെത്തിയ ലോകബാങ്ക് സംഘത്തിന്റെ സംഘത്തലവനായ ഡോ. ബെര്‍ണാഡ് അരിറ്റ്വയെയാണ് സുധാകരന്‍ വംശീയമായി അധിക്ഷേപിച്ചത്.

പൊതുമരാമത്തു പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് കാസര്‍കോട് നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഈ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം തര്‍ജ്ജമയോടെ ലോകബാങ്കിന്റെ ദല്‍ഹിയിലെ കേന്ദ്രത്തില്‍ ലഭിച്ചു. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Also Read: ‘എനിക്ക് സ്‌കോട്ട്‌ലന്‍ഡ്‌യാഡിലെ പരിശീലനമൊന്നും ലഭിച്ചിട്ടില്ല’ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസിന്റെ വിമര്‍ശനങ്ങളെ പരിഹസിച്ച് പി. രാജീവ്


പ്രസംഗത്തെ തുടര്‍ന്ന് ലോകബാങ്ക് പ്രതിനിധികള്‍ പ്രതിഷേധവുമായി മന്ത്രിയെ കാണുമെന്നാണ് സൂചന. സുധാകരന്റെ വര്‍ണ്ണവെറി പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മന്ത്രി ജി. സുധാകരന്റെ പ്രസംഗത്തിലെ വിവാദമായ ഭാഗം:

‘ലോക ബാങ്കെന്നാല്‍ അമേരിക്കയാണ്. അമേരിക്ക ഉണ്ടാവുന്നതിനു മുന്‍പേ കേരളം ഉണ്ട്. വായ്പ പിന്‍വലിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. കെഎസ്ടിപി പദ്ധതി ഇഴയുന്നതിനു കാരണം ലോക ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ്.


Don’t Miss: ‘സാധാരണ വെള്ളമല്ല പകരം ചെടിയുടെ പ്രത്യേക വളര്‍ച്ചയ്ക്കായി പതഞ്ജലി ജലമാണിത്’; പെരുമഴയത്ത് ചെടി നനച്ച് ബി.ജെ.പി എം.എല്‍.എയുടെ പ്രകൃതി സ്‌നേഹം


ഞാന്‍ മന്ത്രിയായ ശേഷം നാലു തവണ ലോക ബാങ്കിന്റെ പ്രതിനിധികള്‍ എന്നെ കാണാന്‍ വന്നു. ഇവിടുത്തെ ടീം ലീഡര്‍. അയാള്‍ ഒരു ആഫ്രിക്കന്‍ അമേരിക്കനാണ്. എന്നുവച്ചാല്‍ ഒബാമയുടെ വംശം. അയാള്‍ നീഗ്രോയാണ്. നൂറ്റാണ്ടിനു മുന്‍പ് അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടു വന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്’.

Advertisement