എഡിറ്റര്‍
എഡിറ്റര്‍
നല്ല വ്യവസായം കൊണ്ടു വരാന്‍ തുറന്ന ചര്‍ച്ച നടത്തിയതെങ്ങനെ കുറ്റമാകും; സരിത എസ്.നായര്‍ എന്തുകുറ്റമാണ് ചെയ്തതെന്ന് ജി.സുധാകരന്‍
എഡിറ്റര്‍
Sunday 2nd July 2017 9:18pm

കാഞ്ഞങ്ങാട്: സരിത എസ്. നായര്‍ എന്തു കുറ്റമാണ് ചെയ്തതെന്ന് മന്ത്രി ജി.സുധാകരന്‍. പത്രക്കാര്‍ അവരുടെ പിറകെ എന്തിനാണ് പോയതെന്ന് മനസിലാകുന്നില്ലെന്നും കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അ്ദ്ദേഹം പറഞ്ഞു.

സരിത നല്ല കാര്യമല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. നല്ല വ്യവസായം കൊണ്ടുവരാനല്ലേ സരിത ശ്രമിച്ചത്. അതിനു വേണ്ടി തുറന്ന ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് കുറ്റമാണോ. അവരെ ദ്രോഹിച്ചവരെയല്ലേ പ്രതിക്കൂട്ടിലാക്കേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

സ്ത്രീകളെ അപകടത്തിലാക്കി അത് ആസ്വദിക്കുന്നത് മനോവൈകല്യമാണ്. മുമ്പ് സ്ത്രീകളെ സംരക്ഷിക്കുന്ന നാടായിരുന്നു കേരളമെന്നും സുധാകരന്‍ പറഞ്ഞു.

Advertisement