എഡിറ്റര്‍
എഡിറ്റര്‍
കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുത്തില്ല; തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍
എഡിറ്റര്‍
Wednesday 21st June 2017 1:13pm

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കളക്ട്രേറ്റില്‍ വിളിച്ച യോഗം മാറ്റിവെച്ച് ആലപ്പുഴ എം.എല്‍.എ കൂടിയായ ധനമന്ത്രി വരട്ടാര്‍ സംരക്ഷണത്തിനായി പോയതാണ് സുധാകരനെ ചൊടിപ്പിച്ചത്.


Dont Miss മോദിക്ക് വേണ്ടി ഡിന്നര്‍ പാര്‍ട്ടിയൊരുക്കി യോഗി ആദിത്യനാഥ് ; മുസ്‌ലീം പുരോഹിതരെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതായി ആരോപണം 


മഴക്കാല പൂര്‍വ്വ ശുചീകരണ അവലോകന യോഗം മൂന്നാഴ്ച മുമ്പാണ് ആലപ്പഴുയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മന്ത്രി തോമസ് ഐസക്കിന്റേയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും അസൗകര്യത്തെ തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.

അവലോകന യോഗത്തില്‍ ജി. സുധാകരന്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. രോഗങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ മാറ്റിവച്ച് മഴനടത്തം സംഘടിപ്പിച്ചാല്‍ ആര്‍ക്കാണ് ഗുണമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. മന്ത്രിയെ മാത്രമല്ല ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയുടെ വക ശകാരം കിട്ടി.

കടലാക്രമണം രൂക്ഷമായ തീരങ്ങളില്‍ കല്ലിടാത്തതിനായിരുന്നു മന്ത്രിയുടെ ശകാരം. കടല്‍ക്ഷോഭം തടയാന്‍ നടപടിയില്ലാത്തതിനാല്‍ പ്രദേശത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. തീരത്ത് കല്ലടിക്കില്ലെന്ന് ചിലര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും ജി.സുധാകരന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Advertisement