തിരുവനന്തപുരം: മന്ത്രിയും കവിയുമായ ജി സുധാകരന്റെ പുതിയ കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു. ഇന്ത്യയെ കണ്ടെത്തല്‍ എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്.

Subscribe Us:

സുധാകരന്‍ എഴുതിയ 15 കവിതകളാണ് പുസ്തകത്തിലുള്ളത്. സമകാലിന ഇന്ത്യ നേരിടുന്ന വെല്ലുവിളികളെയാണ് കവിത ചോദ്യം ചെയ്യുന്നത്.

കോട്ടയം പൊന്‍കുന്നം വര്‍ക്കി ഹാളില്‍ നടന്ന ചടങ്ങില്‍ പുസ്തകം എഴുത്തുകാരന്‍ പ്രഭാവര്‍മ്മ കെ എ ഫ്രാന്‍സിസിന് നല്കിയാണ് പ്രകാശനം ചെയ്തത്.


Dont Miss ‘നിന്നെയൊന്നും വെടിവെച്ച് കൊന്നാല്‍ പോലും ഒരാളും ചോദിക്കില്ല’; കാശ്മീരി യുവാക്കളോട് ഇന്ത്യന്‍ സൈന്യം 


ജി സുധാകരന്റെ നാലാമത്തെ സമാഹാരമായ ഇന്ത്യയെ കണ്ടെത്തല്‍’സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയവും മതവും ജാതിയും തുടങ്ങി എല്ലാ വെല്ലുവിളികളും കവിതയില്‍ ചോദ്യം ചെയ്യപ്പെടുന്നു.