എഡിറ്റര്‍
എഡിറ്റര്‍
പാലം പണിയില്‍ അഴിമതി കാണിച്ച കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ജി.സുധാകരന്‍
എഡിറ്റര്‍
Saturday 1st July 2017 7:30pm

 


തിരുവനന്തപുരം: പാലം പണിയില്‍ തകരാറ് കണ്ടെത്തിയതോടെ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനുളള നിര്‍ദ്ദേശവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പിച്ച പ്രവര്‍ത്തി ഉപകരാറിലെ കെ.ആര്‍ ഹഷീര്‍ എന്ന കരാറുകാരനെയാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.

റാന്നി-കാഞ്ഞിരപ്പള്ളി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എരുമേലി-പമ്പ റോഡിലെ പമ്പാ നദിക്കു കുറുകെയുള്ള കണമല പാലത്തില്‍ ഉണ്ടായ കേടുപാടുകള്‍ സംബന്ധിച്ചു നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരാറുകാരനെതിരെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാനും മറ്റു നിയമ നടപടികള്‍ സ്വീകരിക്കാനും ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം പൊതുമരാമത്ത് സെക്രട്ടറി ഉത്തരവിറക്കി.


Also Read: ”ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും’; വിതരണ കമ്പനികളുടെ വിലക്കിനെതിരെ പൊട്ടിത്തെറിച്ച് ആഷിഖ് അബു


2014 ല്‍ തുറന്നു കൊടുത്ത പാലത്തില്‍ വെയറിംഗ് കോട്ട് അടര്‍ന്നു മാറിയത് നിര്‍മ്മാണത്തിലെ വീഴ്ചയായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. കരാറുകാരന്റെ ഉത്തരവാദിത്വത്തില്‍ തന്നെ ഇതിന്റെ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ പാലം പണിയുടെ കാരാറുകാരന്‍ ഏറ്റെടുത്ത മറ്റു പ്രവൃത്തികളുടെ പൂരോഗതി വളരെ മന്ദഗതിയിലാണെന്നും, കരാര്‍ സമയം അവസാനിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ നീട്ടികൊണ്ടു പോകുന്നതായും റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, നിയമപരമായി അത്തരം പ്രവൃത്തികള്‍ നിര്‍ത്തി വയ്ക്കാനും, നല്‍കാനുള്ള ബില്ലുകളുടെ തുക ഇനിയൊരുത്തരവുണ്ടാകുന്നതു വരെ തടഞ്ഞു വയ്ക്കാനും നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പിച്ച പ്രവൃത്തി ഉപകരാറിലൂടെ കെആര്‍ ഹഷീറിന് നല്‍കുകയായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ മറിച്ചു കൊടുക്കുന്ന സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ ഇത്തരം രീതികള്‍ നിര്‍ത്തലാക്കുകയും, കിഫ്ബി വഴി നടത്തുന്ന പ്രവൃത്തികളുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കോര്‍പ്പറേഷനെ മാറ്റുകയും ചെയ്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


Don’t Miss: ‘നമ്മളിതെത്ര കണ്ടതാ…’; വിക്കറ്റിനു പിന്നിലെ ‘വേട്ടക്കാരനെ’ സ്റ്റമ്പ് ചെയ്യാന്‍ ശ്രമിച്ച് വീന്‍ഡീസ് കീപ്പറെ ഞെട്ടിച്ച് മിന്നല്‍ വേഗത്തില്‍ ക്രീസില്‍ തിരിച്ചു കയറി ധോണി, വീഡിയോ


പാലത്തിലെ കേടുപാടുകള്‍ സംബന്ധിച്ചും, കരാറുകാരന്റെയും മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകള്‍ സംബന്ധിച്ചും മറ്റു സാങ്കേതിക വശങ്ങളും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും, പ്രവൃത്തികളിലെ വീഴ്ചകള്‍ക്ക് ഉത്തരവാദികളായ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

Advertisement