കോഴിക്കോട്: സ്‌പെക്ട്രം അഴിമതിയും ലാവലിന്‍ കേസും തമ്മില്‍ പരസ്പരം താരതമ്യം ചെയ്യാനാവില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇത്തരത്തിലുള്ള താരതമ്യം വലിയ അഴിമതിയെ കുറച്ചു കാണിക്കലും തെളിവില്ലാത്ത അഴിമതിയാരോപണത്തെ വലുതാക്കി കാണിക്കലുമാണെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ പണവാങ്ങിയതിന് തെളിവില്ല. 1.76 ലക്ഷംകോടിയാണ് സ്‌പെക്ട്രം അഴിമതിയിലൂടെ കേന്ദ്രത്തിന് നഷ്ടമായിരിക്കുന്നത്. രണ്ടിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ബാലിശമാണെന്നും സുധാകരന്‍ പറഞ്ഞു.

തലമുറകളായി അഴിമതി നടത്തുന്ന മാഫിയ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇല്ലാത്ത ചായസല്‍ക്കാരത്തിന്റേ പേരില്‍ ഇവര്‍ സര്‍ക്കാറിന്റെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.