ആലപ്പുഴ: പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് മന്ത്രി ജി.സുധാകരന്‍. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മലയാള സിനിമയെ വിമിര്‍ശിച്ച് സുധാകരന്‍ രംഗത്തുവന്നിരുന്നു. നൂറു കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടെ വലിയ കാര്യം. നൂറു കോടിയല്ല രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്‌നമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


Must Read:‘പുലയന്‍’ വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക്


അഭിനയത്തിന് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നവരാണ് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം. എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ചെമ്മീന്‍ എന്ന നോവലും ചലച്ചിത്രവുമായി ഭൂമിശാസ്ത്രപരമായി തന്നെ ബന്ധപ്പെട്ട് കിടക്കുന്ന നീര്‍ക്കുന്നം, പുറക്കാട് തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെടുത്തി ആലപ്പുഴയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.