കായംകുളം: തദ്ദേശതിരഞ്ഞെടുപ്പില്‍ മോശം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് തിരിച്ചടിയായെന്ന് സഹകരണ മന്ത്രി ജി സുധാകരന്‍. കായംകുളത്ത് സഹകരണ സ്പിന്നിംഗ് മില്ലിന്റെ കുഴിനൂല്‍ ഉല്‍പ്പാദനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല. ഇതാണ് യു ഡി എഫിന് കൂടുതല്‍ വോട്ടുകിട്ടാന്‍ സഹായിച്ചത്. സഹകരണ ജനാധ്യപത്യത്തെക്കുറിച്ച് യു ഡി എഫുകാര്‍ തന്നെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.