എഡിറ്റര്‍
എഡിറ്റര്‍
സാറാ ജോസഫ് അത്ര വലിയ എഴുത്തുകാരിയല്ല: ജി.സുധാകരന്‍
എഡിറ്റര്‍
Tuesday 4th March 2014 7:00am

g.sudhakaran

ആലപ്പുഴ: സാറാ ജോസഫ് അത്ര വലിയ എഴുത്തുകാരിയല്ലെന്ന് ജി.സുധാകരന്‍ എം.എല്‍.എ.

അവര്‍ അത്ര വലിയ എഴുത്തുകാരിയാണെങ്കില്‍ അവരുടെ നാല് കഥാപാത്രങ്ങളുടെ പേര് പറയണമെന്നും ജി.സുധാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

സാറാ ജോസഫ് തൃശൂരില്‍ നിന്ന് മത്സരിയ്ക്കുന്നുണ്ടെന്നു കേട്ടു. ധൈര്യമുണ്ടെങ്കില്‍ അവര്‍ ആലപ്പുഴയില്‍ വന്നു മത്സരിയ്ക്കട്ടെ.

ആലപ്പുഴയിലെ കനാല്‍ക്കരയില്‍ വീഴാറായ മരങ്ങള്‍ വെട്ടാന്‍ തീരുമാനമെടുത്തപ്പോള്‍ പ്രകൃതി സ്‌നേഹത്തിന്റെ പേര് പറഞ്ഞ് അവര്‍ അവിടെ വന്ന് മരങ്ങളെ കെട്ടിപ്പിടിച്ച് നാടകം കളിച്ചു.

മരം നട്ടും വെള്ളം കോരിയും വളര്‍ന്നുവന്ന ഞങ്ങളെ ആരും പ്രകൃതി സ്‌നേഹം പഠിപ്പിയ്‌ക്കേണ്ട- സുധാകരന്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

മാലിന്യ സംസ്‌കരണ പാര്‍ക്കിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിയ്ക്കുകയായിരുന്നു എം.എല്‍.എ.

രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി തൃശൂരില്‍ മത്സരിയ്ക്കുമെന്ന വാര്‍ത്ത പുറത്തു വന്നത്.

നേരത്തേ സാറാ ജോസഫ് മത്സരിയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെയാണ് വാര്‍ത്തയ്ക്ക് സ്ഥിരീകരണമായത്.

Advertisement