എഡിറ്റര്‍
എഡിറ്റര്‍
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നു; വെളിപ്പെടുത്തലുമായി ജി. സുധാകരന്‍
എഡിറ്റര്‍
Tuesday 30th May 2017 12:23pm

തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നെന്ന് മന്ത്രി ജി. സുധാകരന്‍. എല്‍.ഡി.എഫ് പറഞ്ഞതുപോലെ മാണി കേട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന് സ്വപ്‌നം പോലും കാണാനാകാത്ത പദവിയിലെത്താന്‍ കഴിയുമായിരുന്നെന്നും സുധാകരന്‍ പറയുന്നു.

ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന് അദ്ദേഹം 2011 ല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് ഞങ്ങള്‍ പറഞ്ഞത് അദ്ദേഹം കേട്ടിരുന്നെങ്കില്‍ അദ്ദേഹദത്തെ മുഖ്യമന്ത്രിയാക്കാന്‍ വരെ തയ്യാറായിരുന്നു.


Dont Miss ബീഫ് നിരോധനം ശുദ്ധ വിവരക്കേട്; ഇത്രയും യുക്തിയില്ലാത്ത തീരുമാനം ഒരു പ്രധാനമന്ത്രി എടുക്കുമോ: മാമുക്കോയ


ഇപ്പോള്‍ ഞങ്ങളുടെ കൂട വരാന്‍ ക്ഷണിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല. അദ്ദേഹം വളരെ കഴിവുള്ള ആളാണ്. അത് വിസ്മരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

ഐക്യജനാധിപത്യ മുന്നണി രൂപീകരിച്ച ശേഷം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചതായ ചില വാര്‍ത്തകള്‍ കേട്ടിരുന്നെന്നും അതില്‍ മാണി തത്പരനായിരുന്നെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു.

എന്നാല്‍ എവിടേയോ വെച്ച് ഏതോ സമയത്ത് ആ ചര്‍ച്ചയൊക്കെ അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. അന്നും സി.പി.ഐ.എമ്മുമായി ഔദ്യോഗികമായി ചര്‍ച്ചയൊന്നും നടന്നിട്ടില്ല. എങ്കിലും ചില സൂചനകള്‍ കിട്ടിയിരുന്നെന്നും ആന്റണി രാജു പറഞ്ഞു.

Advertisement