എഡിറ്റര്‍
എഡിറ്റര്‍
‘ചെവിയില്‍ ഫോണും പിടിച്ച് നടക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്; ഈ സാഹചര്യമാണ് സാമൂഹ്യവിരുദ്ധര്‍ മുതലാക്കുന്നത്’ സ്ത്രീകള്‍ക്ക് ‘സ്റ്റഡി ക്ലാസുമായി’ ജി. സുധാകരന്‍
എഡിറ്റര്‍
Saturday 20th May 2017 10:22am

കോഴിക്കോട്: സ്ത്രീകള്‍ക്ക് ‘സ്റ്റഡി ക്ലാസു’മായി മന്ത്രി ജി. സുധാകരന്‍. സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്ന കാര്യം വ്യക്തമാണെന്നാണ് അദ്ദേഹം പറയുന്നത്.

ചെവിയില്‍ ഫോണും പിടിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം ഇത്തരം സാഹചര്യങ്ങളെയാണ് സാമൂഹ്യവിരുദ്ധര്‍ മുതലാക്കുന്നതെന്നും അഭിപ്രായപ്പെടുന്നു. മാതൃഭൂമി പത്രത്തിലെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തിലാണ് സുധാകരന്റെ ഈ പരാമര്‍ശം വന്നിരിക്കുന്നത്.


Must Read: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു 


‘വനിതകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്ന കാര്യം വ്യക്തമാണ്. വഴിയരികിലൂടെ ചെവിയില്‍ ഫോണും പിടിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇവര്‍ക്ക് യാതൊരു ബോധവുമില്ല. അടുത്തുകൂടി പോകുന്നവര്‍ കൂട്ടിയിടിച്ചാലും ഇവര്‍ അറിയുന്നില്ല. ഫോണില്‍ മാത്രമാണവരുടെ ശ്രദ്ധ.

ഇത്തരം സാഹചര്യങ്ങളെയാണ് സാമൂഹ്യവിരുദ്ധര്‍ മുതലാക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ പല കാര്യങ്ങളിലും അതിശ്രദ്ധ പുലര്‍ത്തേണ്ട്.’ എന്നാണ് സുധാകരന്റെ ഉപദേശം.

സ്ത്രീകള്‍ ഫോണുപയോഗിക്കുന്ന വിലക്കുന്ന നടപടികള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ബലാത്സംഗത്തിനും മറ്റും കാരണമാകുന്നത് ഇതാണെന്ന് ആരോപിച്ചാണ് സ്ത്രീകളുടെ ഫോണ്‍വിളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പലപ്പോഴും ഹിന്ദു, മുസ്‌ലിം വര്‍ഗീയവാദികളാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്താറുള്ളത്. അത്തരം വിലക്കുകളെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.


Also Read:സെക്‌സ് റാക്കറ്റ് നടത്തിപ്പ്: ബി.ജെ.പി മാധ്യമ വക്താവ് അറസ്റ്റില്‍ 


 

Advertisement